Tuesday, October 11, 2016

പാമ്പുകടിയേറ്റാല്‍

കേരളത്തില്‍ അണലി, മൂര്‍ഖന്‍, ശംഖുവരയന്‍ എന്നിങ്ങനെ പ്രധാനമായും മൂന്നു തരം വിഷപാമ്പുകളെ കണ്ടുവരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ എത്തുന്നത്‌ അണലിയുടെ കടിയേറ്റാണ്.

അണലി വിഷം ബാധിക്കുക രക്തത്തെയും രക്തകോശങ്ങളെയും ആണ്. മൂര്‍ഖന്റെ വിഷം നാഡീകോശത്തെ ബാധിക്കുമ്പോള്‍ ശംഖുവരയന്റെ വിഷം നാഡീ- രക്തകോശങ്ങളെയും ബാധിക്കാം.

പാമ്പു വിഷബാധയേറ്റാല്‍ കടിച്ച ഭാഗത്തിനു ചുറ്റും അസഹ്യമായ വേദന തോന്നുകയും നീരുവയ്ക്കുകയും ചെയ്യും. വയറുവേദന, ഒമിറ്റിംഗ് എന്നിവയും ഉണ്ടാകാം.

കടിച്ചത് അണലിയാണെങ്കില്‍ നീരു വ്യാപിക്കുന്നതിനൊപ്പം കടിയേറ്റു മൂന്നു നാലു മണിക്കൂറിനു ശേഷം കണ്ണ്, മൂക്ക് തുടങ്ങി ശരീരത്തിന്റെ പലഭാഗത്തുനിന്നും രക്തസ്രാവം സംഭവിക്കാഇതോടൊപ്പം ആന്തരിക രക്തസ്രാവവും വൃക്കപരാജയവും ഉണ്ടാകും.


മൂര്‍ഖനാണെങ്കില്‍ വേദനയ്ക്കൊപ്പം രോഗിയ്ക്ക് കണ്ണ് പൂര്‍ണമായി തുറക്കാന്‍ ആകില്ല. തല കറക്കവും തുടര്‍ന്ന് ശ്വസന തടസവും വരാം.

പാമ്പു കടിയേറ്റതായി കണ്ടാല്‍ കടിയേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.

കടിയേറ്റ ഭാഗം ഒട്ടും അനങ്ങാതെ സൂക്ഷിക്കണം.

മുറിവുണ്ടായ ഭാഗം കീറി രക്തം കളയുകയോ വിഷം വായ കൊണ്ട് ഉറിഞ്ചി കളയാനോ പാടില്ല.

കടിയേറ്റ ആളെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണം.

No comments:

Post a Comment